നെന്മാറ: പഞ്ചായത്തിൻ്റെ പുതിയ ഓഫീസിൻ്റെ പ്രവർത്തനം ആരംഭിച്ചു. നെന്മാറ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ലീലാമണി ഉത്ഘാടനം നിർവ്വഹിച്ചു.2018-19 സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച പഞ്ചായത്ത് കെട്ടിടം 28-07-2020 ന് നെന്മാറ നിയോജക മണ്ഡലം എം എൽ എ ശ്രീ. കെ.ബാബു നിർവ്വഹിച്ചിരുന്നു. നാളിതുവരെ നെന്മാറ പഞ്ചായത്തിൻ്റെ ഓഫീസ് പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുകയായിരുന്നു. വയോജനങ്ങളുടേയും, പൊതുജനങ്ങളുടേയും വിഷമതകൾ പരിഹരിക്കാൻ, ഏവരുടെയും സൗകര്യാർത്ഥം പുതിയ ബിൽഡിംഗിൻ്റെ താഴത്തെ നിലയിലേക്ക് ഓഫീസ് മാറ്റുക എന്ന ഭരണസമിതിയുടെ തീരുമാനത്തിന് 2021 ജൂൺ 23ന് സാക്ഷാത്കാരമായിരിക്കുകയാണ്. നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പ്രഭിതാജയൻ അദ്ധ്യക്ഷത വഹിച്ചു.
നെന്മാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. C.പ്രകാശൻ. സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി. ശ്രീജ രാജീവ്.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ. ഉഷാരവീന്ദ്രൻ.,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ.,
ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രതികാ രാമചന്ദ്രൻ., നെന്മാറ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ശ്രീ ഹരിദാസ്. പഞ്ചായത്ത് സെക്രട്ടറി.രാധാകൃഷ്ണൻ എന്നിവർ നന്ദി പറഞ്ഞു. ഉത്ഘാടന ചടങ്ങിൽ നെന്മാറ പഞ്ചായത്തിൻ്റെ എല്ലാ വാർഡിലേയും മെമ്പർമാർ പങ്കെടുത്തു.