പാലക്കാട്: അഹല്യ സ്കൂൾ ഓഫ് എഞ്ചിനിയറിംഗിലെ നാഷണൽ
സർവീസ് സ്കീം യൂണിറ്റും ഉന്നത് ഭാരത് അഭിയാൻ യൂണിറ്റും മലമ്പുഴ
ബ്ലോക്ക് ഐ.സി.ഡി.എസുമായി ചേർന്ന് അനീമിയ ക്യാമ്പയിൻ 12
ആരോഗ്യ ബോധവത്കരണ വെബ്ബിനാർ നടത്തി. കൗമാരക്കാരിലും
സ്ത്രീകളിലും രക്തത്തിൽ ഹീമോഗ്ലോബിൻറ്റെ
കുറവ്
കൊണ്ടുണ്ടാകുന്ന അനീമിയ മൂലം വരുന്ന ആരോഗ്യ പ്രശ്നങ്ങളും
അതിനുള്ള പ്രതിവിധികളും വെബ്ബിനാറിൽ ചർച്ച ചെയ്തു.
ഐ.സി.ഡി.സ്. സൂപ്പർവൈസർമാരായ ശ്രീമതി. ലിമി ദാസ്, ശ്രീമതി.
വനജ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പാലക്കാട് ജില്ലാ
ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസർ ശ്രീമതി.ലത സി.ആർ. വെബ്ബിനറിൽ
പങ്കെടുത്തവരെ
അഭിസംബോധന
ചെയ്തു. കോളേജ് പ്രിൻസിപ്പൽ
ഡോ.പി.ആർ.ശ്രീമഹാദേവൻ പിള്ള അധ്യക്ഷത് വഹിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ.റോഷൻ സാനു, യു.ബി.എ.
കോഓർഡിനേറ്റർ ശ്രീമതി.പ്രീജ തുടങ്ങിയവരും നൂറോളം
വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.