നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്ന് അവരെ ചികിത്സിക്കുന്ന നെന്മാറയിലെ അവൈറ്റിസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ.
” കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്നാണ് സാന്ദ്ര തോമസിനെ പാലക്കാട് നെന്മാറ അവൈറ്റിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചതു മൂലം, സാന്ദ്ര ഇപ്പോൾ ഐ.സി.യുവിലാണ്, എന്നിരുന്നാലും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണസ്ഥിതിയിലേക്ക് എത്തുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുകയുമാണെന്ന്.” ഡോ. എം എസ് രഞ്ജിത്ത് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.