പാലക്കാട് ജില്ലയില്‍ ഇന്ന് 1020 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
1505 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 18) 1020 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 715 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 298 പേർ, 5 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1505 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 8032 പരിശോധന നടത്തിയതിലാണ് 1020 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 12.69 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 86 പേർ
കൊല്ലങ്കോട് സ്വദേശികൾ 37 പേർ
അഗളി സ്വദേശികൾ 33 പേർ
ലക്കിടിപേരൂർ സ്വദേശികൾ 30 പേർ
പുതുശ്ശേരി സ്വദേശികൾ 28 പേർ
കണ്ണാടി, കൊടുവായൂർ, പട്ടഞ്ചേരി, വല്ലപ്പുഴ സ്വദേശികൾ 27 പേർ വീതം
കാവശ്ശേരി, പിരായിരി സ്വദേശികൾ 26 പേർ വീതം
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 23 പേർ
അമ്പലപ്പാറ, കൊഴിഞ്ഞാമ്പാറ സ്വദേശികൾ 21 പേർ വീതം
പട്ടാമ്പി, പുതൂർ സ്വദേശികൾ 20 പേർ വീതം
മണ്ണാർക്കാട്, ചിറ്റൂർ-തത്തമംഗലം, തേങ്കുറിശ്ശി സ്വദേശികൾ 18 പേർ വീതം
മേലാർകോട് സ്വദേശികൾ 17 പേർ
എലപ്പുള്ളി, കിഴക്കഞ്ചേരി, കുലുക്കല്ലൂർ, കുത്തനൂർ, തിരുവേഗപ്പുറ സ്വദേശികൾ 15 പേർ വീതം
അകത്തേത്തറ, നാഗലശ്ശേരി, പുതുപ്പരിയാരം സ്വദേശികൾ 14 പേർ വീതം
മുതുതല സ്വദേശികൾ 13 പേർ
മാത്തൂർ സ്വദേശികൾ 12 പേർ
അലനല്ലൂർ, ഓങ്ങല്ലൂർ, പെരുമാട്ടി, ഷൊർണൂർ, വടക്കഞ്ചേരി സ്വദേശികൾ 11 പേർ വീതം
അനങ്ങനടി, എരിമയൂർ, കുമരംപുത്തൂർ, നല്ലേപ്പിള്ളി, വാണിയംകുളം സ്വദേശികൾ 10 പേർ വീതം
എരുത്തേമ്പതി, മുണ്ടൂർ, തെങ്കര, തൃത്താല, വടവന്നൂർ സ്വദേശികൾ 9 പേർ വീതം
കടമ്പഴിപ്പുറം, ഷോളയൂർ സ്വദേശികൾ 8 പേർ വീതം
ആലത്തൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ് സ്വദേശികൾ 7 പേർ വീതം
നെന്മാറ, തൃക്കടേരി, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, കപ്പൂർ, മരുതറോഡ്, നെല്ലിയാമ്പതി, പറളി, തച്ചനാട്ടുകര, തിരുമിറ്റക്കോട് സ്വദേശികൾ 5 പേർ വീതം
ആനക്കര, അയിലൂർ, എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കാരാക്കുറിശ്ശി, കരിമ്പ, കൊപ്പം, പുതുനഗരം, പല്ലശ്ശന, വിളയൂർ സ്വദേശികൾ 4 പേർ വീതം
ചളവറ, കോട്ടോപ്പാടം, കുഴൽമന്ദം, മലമ്പുഴ, മുതലമട, നെല്ലായ, പരുതൂർ, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, വെള്ളിനേഴി സ്വദേശികൾ 3 പേർ വിതം
കണ്ണമ്പ്ര, കൊടുമ്പ്, കോട്ടായി, മങ്കര, മണ്ണൂർ, വടകരപ്പതി,
വണ്ടാഴി സ്വദേശികൾ 2 പേർ വിതം
കരിമ്പുഴ, പട്ടിത്തറ, പൊൽപ്പുള്ളി, പുതുക്കോട്, തരൂർ സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6330 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലും 2 പേർ വയനാട് ജില്ലയിലും 3 പേർ കോട്ടയം ജില്ലയിലും 4 പേർ കൊല്ലം ജില്ലയും 5 പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലും 7 പേർ ഇടുക്കി ജില്ലയിലും15 പേർ എറണാകുളം ജില്ലയിലും 65 പേർ തൃശ്ശൂർ
ജില്ലയിലും 98 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്










