വീട്ടുമുറ്റത്തെ തെങ്ങിൽ നിന്നും തേങ്ങ തലയിൽവീണ് വയോധിക ആശുപത്രിയിൽ.
പല്ലശ്ശന:- പല്ലാവൂർക്കാട് കോളനി., ഓട്ടുപറമ്പിൽ പരേതനായ ഈച്ചരൻ്റെ ഭാര്യ വള്ളി (75വയസ്സ്.) ക്കാണ് 17-06-2021ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടടുത്ത സമയത്ത് അപകടം പറ്റിയത്. അപകടസമയത്ത് ഈപ്രദേശത്ത് ശക്തമായ കാറ്റ് വീശിയിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു. അപകടത്തിൽപ്പെട്ട വള്ളിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.









