പാലക്കാട് പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച് സേവന ആശുപത്രി അധികൃതർ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.
കുടുംബാംഗങ്ങളുടെ അഭ്യർത്ഥനപ്രകാരമാണ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കാൻ അനുമതി നൽകിയത്. ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് മുഖത്തെ മുറിവുകൾ കെട്ടിയതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രി എംഡി സി പി അബ്ദുൽ ഖാദറിൻ്റേതാണ് പ്രതികരണം.