പല്ലശ്ശന:
പല്ലശ്ശന പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ബി.ജെ.പി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, വാരിയത്ത് പറമ്പ് കോളനി., ഹരിജൻ കോളനി., നടുത്തറ, എരികാട്, മാരികുളമ്പ് എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട വാർഡ്-12ലെ നൂറ്റിയമ്പതോളം വരുന്ന നിർധന കുടുംബങ്ങൾക്കും,കോവിഡ് ബാധിതരുള്ളവീടുകൾക്കും, അരി, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവയടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. കമ്മിറ്റി അംഗങ്ങളായ ഓ.ബി.സി. മോർച്ച പ്രസിഡൻറ്. സുരേഷ്.വി. മൈലാഞ്ചിപറമ്പിൽ., ബി.ജെ.പി 12ആം വാർഡ് പ്രസിഡൻറ്. കെ.വിജയൻ കൂടല്ലൂർ. മറ്റുഭാരവാഹികളായ എസ്.പ്രേമചന്ദ്രൻ മാരികുളമ്പ്, ഷാജി, രാജഗോപാൽ, ദേവൻ കൂടല്ലൂർ എന്നിവരും ഈ ഭക്ഷ്യധാന്യകിറ്റ് വിതരണത്തിൽ പങ്കെടുത്തു.