മുസ്ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിഷയത്തിൽ നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണം: കാംപസ് ഫ്രണ്ട്
പാലക്കാട്.മുസ്ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിഷയത്തിൽ നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് കാംപസ് ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് മുഷ്ത്താഖ് ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഉനൈസ് ഷൊർണൂർ .ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് സലാഹ് എന്നിവർ സംസാരിച്ചു…
ജില്ലാ വൈസ് പ്രസിഡന്റ് ആസിഫ് വല്ലപ്പുഴ നേതൃത്വം നൽകി