എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോൺ സഹായ പദ്ധതി: അപേക്ഷ തിയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നിവേദനം
പാലക്കാട്: ജില്ലയിൽ എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ പ്രഖ്യാപിച്ച സ്മാർട്ട് ഫോൺ സഹായ പദ്ധതിയുടെ അപേക്ഷ തിയ്യതി നീട്ടണമെന്നും പദ്ധതി കൂടുതൽ വിദ്യാർത്ഥികളിലേക്ക് വ്യാപിപ്പിക്കണമെന്നും പിന്നോക്ക പ്രദേശങ്ങളിൽ സർക്കാർ സംവിധാനങ്ങളിലൂടെ ഡാറ്റ ശേഖരണം നടത്തി അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി ഫോൺ നൽകുന്ന രീതിയിലേക്ക് പ്രൊജക്ടിന്റെ പ്രവർത്തന രീതി മാറ്റണമെന്നും വിദ്യാർത്ഥികൾക്ക് ഫോൺ നൽകുന്ന പ്രദേശങ്ങളിൽ മൊബൈൽ നെറ്റ് വർക്ക് സേവനം ലഭ്യമാക്കുന്നതിനുള്ളത് ചെയ്യണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അധികൃതർക്ക് നിവേദനം നൽകി.
കലക്ടറേറ്റിലെത്തി ജില്ല വൈസ് പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ,സെക്രട്ടറി ഷഫീഖ് അജ്മൽ,സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളിതെരുവ്,പാലക്കാട് മണ്ഡലം കമ്മിറ്റിയംഗം സുബൈർ സി.ജെ എന്നിവർ സ്മാർട്ട് ഫോൺ സഹായ പദ്ധതി നോഡൽ ഓഫീസർ,ജില്ല പട്ടിക ജാതി വികസന ഓഫീസർ,ജില്ല പട്ടിക വർഗ വികസന ഓഫീസർ എന്നിവർക്കാണ് നിവേദനം നൽകിയത്.
Photo: എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്കുള്ള സർക്കാറിന്റെ സ്മാർട്ട് ഫോൺ സഹായ പദ്ധതിയുടെ അപേക്ഷ തിയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല നേതാക്കൾ കലക്ടേറ്റിൽ പട്ടിക വർഗ വികസന ഓഫീസർക്ക് നിവേദനം നൽകുന്നു.