പാലക്കാട് ജില്ലയില്‍ ഇന്ന് 1066 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
1449 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 15) 1066 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 661 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 392 പേർ, 3 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 10 പേർ എന്നിവർ ഉൾപ്പെടും.1449 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 7980 പരിശോധന നടത്തിയതിലാണ് 1066 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 13.35 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 132 പേർ
കോട്ടോപ്പാടം സ്വദേശികൾ 38 പേർ
പട്ടഞ്ചേരി സ്വദേശികൾ 31 പേർ
ആലത്തൂർ സ്വദേശികൾ 30 പേർ
പട്ടാമ്പി നഗരസഭ സ്വദേശികൾ 29 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 28 പേർ
എലപ്പുള്ളി സ്വദേശികൾ 27 പേർ
പുതുപ്പരിയാരം സ്വദേശികൾ 26 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ 25 പേർ
എരിമയൂർ, കപ്പൂർ, ഷൊർണ്ണൂർ സ്വദേശികൾ 23 പേർ വീതം
നെന്മാറ സ്വദേശികൾ 20 പേർ
പുതുശ്ശേരി സ്വദേശികൾ 19 പേർ
എലവഞ്ചേരി, പിരായിരി സ്വദേശികൾ 17 പേർ വീതം
കൊല്ലങ്കോട്, വടക്കഞ്ചേരി സ്വദേശികൾ 16 പേർ വീതം
കടമ്പഴിപ്പുറം, കുമരംപുത്തൂർ, തൃത്താല സ്വദേശികൾ 14 പേർ വീതം
ചാലിശ്ശേരി, പെരുമാട്ടി, തിരുമിറ്റക്കോട് സ്വദേശികൾ 13 പേർ വീതം
അലനല്ലൂർ, അമ്പലപ്പാറ, ശ്രീകൃഷ്ണപുരം സ്വദേശികൾ 12 പേർ വീതം
കാഞ്ഞിരപ്പുഴ, കണ്ണാടി, കാവശ്ശേരി, കൊടുമ്പ്, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, തെങ്കര, വിളയൂർ സ്വദേശികൾ 11 പേർ വീതം
മണ്ണാർക്കാട്, ചിറ്റൂർ-തത്തമംഗലം, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, മേലാർകോട്, നാഗലശ്ശേരി, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ 10 പേർ വീതം
ആനക്കര, കരിമ്പുഴ, കോങ്ങാട്, കോട്ടായി, പുത്തുനഗരം സ്വദേശികൾ 9 പേർ വിതം
കരിമ്പ, കിഴക്കഞ്ചേരി, കൊപ്പം, കുഴൽമന്ദം, നല്ലേപ്പിള്ളി, പുതുക്കോട് സ്വദേശികൾ 8 പേർ വീതം
അഗളി, മണ്ണൂർ, മുണ്ടൂർ, പെരുവെമ്പ്, പൊൽപ്പുള്ളി സ്വദേശികൾ 7 പേർ വീതം
മരുതറോഡ്, മുതലമട, പെരിങ്ങോട്ടുകുറിശ്ശി, പുതൂർ, തച്ചനാട്ടുകര സ്വദേശികൾ 6 പേർ വീതം
അകത്തേത്തറ, കണ്ണമ്പ്ര, കുലുക്കല്ലൂർ, മങ്കര സ്വദേശികൾ 5 പേർ വീതം
മലമ്പുഴ, മാത്തൂർ, നെല്ലായ, ഓങ്ങല്ലൂർ, പറളി, തേങ്കുറിശ്ശി സ്വദേശികൾ 4 പേർ വീതം
അനങ്ങനടി, മുതുതല, പല്ലശന, ഷോളയൂർ സ്വദേശികൾ 3 പേർ വീതം
അയിലൂർ, കാരാകുറുശ്ശി, കേരളശ്ശേരി, തച്ചമ്പാറ, വടകരപ്പതി, വടവന്നൂർ, വണ്ടാഴി, വെള്ളിനേഴി കുത്തനൂർ, തരൂർ, എരുത്തേമ്പതി സ്വദേശികൾ 2 പേർ വീതം
ചളവറ, പരുതൂർ, തിരുവേഗപ്പുറ, ത്രിക്കടേരി, പട്ടിത്തറ, സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7586 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലും 2 പേർ വീതം കോട്ടയം, വയനാട് ജില്ലകളിലും 3 പേർ കൊല്ലം ജില്ലയിലും 4 പേർ തിരുവനന്തപുരം ജില്ലയും 5 പേർ പത്തനംതിട്ട ജില്ലയിലും 7 പേർ ഇടുക്കി ജില്ലയിലും 9 പേർ കോഴിക്കോട് ജില്ലയിലും 12 പേർ എറണാകുളം ജില്ലയിലും 48 പേർ തൃശ്ശൂർ ജില്ലയിലും 86 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്