നഗരസഭക്കു മുമ്പിൽ വ്യാപാരി വ്യവസായി സമിതി ധർണ്ണ നടത്തി.
പാലക്കാട് :നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ചെറുകിടക്കാരെ പൂർണ്ണമായി ഒഴിവാക്കി വൻകിടക്കാർക്കു മാത്രം ലേലം ചെയ്യാൻ പറ്റുന്ന തരത്തിൽ ലേല നടപടികൾ പൂർത്തിയാക്കിയ നടപടി പിൻവലിക്കണമെന്നും ചെറുകിട കച്ചവടക്കാർക്കും ലേലത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടാക്കി പുന:ർ ലേലം നടത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിനു മുന്നിൽ ധർണ്ണ നടത്തി.കെ.പ്രേoകുമാർ എം.എൽ.എ.ധർണ്ണ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.(എം ) ഏരിയ സെക്രട്ടറി വിജയൻ ,ജില്ല പ്രസിഡൻ്റ് -വി.മനോജ്, ജില്ല സെക്രട്ടറി എം.അനന്തൻ;ട്രഷറർ എം.ബഷീർ, .അബ്ദുൾ അസീസ്, എം.വി.ദയാനന്ദൻ എന്നിവർ പ്രസംഗിച്ചു.