Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബസുകൾക്ക് കാടുപിടിക്കുന്നു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ബസുകൾക്ക് കാടുപിടിക്കുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌‌
ലോക്ഡൗണിൽ ഓട്ടം നിലച്ച ടൂറിസ്റ്റ് ബസുകളും ടാക്‌സികളും വൻ സാമ്പത്തികപ്രതിസന്ധിയിൽ. ബസുകളും കാറുകളും ഉൾപ്പെടെ ടൂറിസ്റ്റ് മേഖലയെ ആശ്രയിക്കുന്ന പതിനായിരത്തോളം വാഹനങ്ങളാണ് നിർത്തിയിട്ടിരിക്കുന്നത്‌. കഴിഞ്ഞ വർഷം ലോക്ഡൗണിൽ നിർത്തിയിട്ട വാഹനങ്ങൾ രണ്ടാംവർഷത്തിലും അനക്കമില്ലാതെ കിടക്കുന്നു. പ്രതിസന്ധി എപ്പോൾ തീരുമെന്നറിയാതെ.
ഭൂരിഭാഗം ഉടമകളും വായ്‌പയെടുത്താണ് ഈ രം​ഗത്ത് പിടിച്ചുനിന്നിരുന്നത്. ആഗസ്‌ത്‌വരെ മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിച്ചു. സെപ്‌തംബറിൽ വായ്‌പയെടുത്ത സ്ഥാപനങ്ങൾ തിരിച്ചടവിന് നിർബന്ധം തുടങ്ങി. സ്‌കാനിയ മൾട്ടി ആക്സിൽ ബസിന് 1.30 കോടിയും വോൾവോയ്ക്ക് 1.18 കോടിയുമാണ് വില. വായ്പതിരിച്ചടവ് മാസം രണ്ടരലക്ഷം വേണം. അടവ്‌ തെറ്റിയതോടെ വായ്പ നൽകിയ സ്ഥാപനങ്ങൾ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്.
പൂജാ അവധിക്ക് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് നിരവധി യാത്ര ലഭിക്കാറുണ്ട്‌. കർണാടകയിൽ ഈ സമയം നികുതി ഈടാക്കാറില്ലെന്നത് കണക്കിലെടുത്താകും യാത്രകൾ.
കോവിഡ് ഒന്നാംതരം​ഗത്തിനുശേഷം ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിനോദസഞ്ചാരമേഖലകൾ ഉണർന്നെങ്കിലും രണ്ടാം തരം​ഗം ഇരുട്ടടിയായി. ശബരിമല മണ്ഡലകാല സീസണിലും നല്ല ബുക്കിങ് ലഭിക്കുന്നതാണ്‌. ഇത്തവണ അതുമില്ല. വിവാഹ ഓട്ടങ്ങളുമില്ല. കർക്കടകത്തിൽ നാലമ്പല ദർശനത്തിനുള്ള യാത്രകളും നഷ്ടപ്പെട്ടു. സെപ്തംബർ മുതൽ ജനുവരിവരെയാണ്‌ സ്‌കൂൾ, കോളേജ്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിനോദയാത്രകൾ അധികവും ലഭിക്കുന്നത്. 20 ശതമാനം ബസുകൾ ജില്ലയിൽ ജി–-ഫോം നൽകിയിട്ടുണ്ട്.(ഓട്ടം നിർത്തുന്ന കാലയളവിലെ നികുതിയിളവിനുള്ള അപേക്ഷ)ആർടിഒ ഓഫീസുകൾ അടച്ചതോടെ പലർക്കും അതിനും സാധിച്ചില്ല.  
ബസുകൾ നിർത്തിയിട്ടാലും നഷ്ടം
ടൂറിസ്റ്റ് ബസുകളിൽ ഭൂരിഭാഗവും എയർകണ്ടീഷൻ സംവിധാനമുള്ളതാണ്. എസി യിൽ ഗ്യാസ് ചോർച്ചയുണ്ടായാൽ മാറ്റുന്നതിന് 20,000 രൂപയിലേറെയാകും. ബാറ്ററി, ടയർ, ഇലക്ട്രിക്കൽ ജോലികൾ വേറെയും. നിർത്തിയിട്ട ബസുകൾ തിരിച്ച് നിരത്തിലേക്കിറക്കാനും വലിയ സംഖ്യ ചെലവഴിക്കണം. മഴകൊണ്ട് തുരുമ്പെടുക്കുന്നതിന്റെ നഷ്ടങ്ങളും സഹിക്കണം. 

Previous Post

ആയിഷ സുൽത്താനക്ക് വിമൻസ് ജസ്റ്റിസ് മൂവമെന്റ് പാലക്കാടിന്റെ ഐക്യദാർഢ്യം.

Next Post

ലക്ഷദ്വീപ് :കത്തിപ്പടർന്നു തൊഴിലാളിരോഷം

Palakkad News

Palakkad News

Next Post
ലക്ഷദ്വീപ് :കത്തിപ്പടർന്നു തൊഴിലാളിരോഷം

ലക്ഷദ്വീപ് :കത്തിപ്പടർന്നു തൊഴിലാളിരോഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News