കോവിഡ് ദുരന്തത്തിന്റെ വറചട്ടിയിലേക്ക് ജനകോടികളെ വലിച്ചെറിഞ്ഞ മോദി സർക്കാരിൽ നിന്ന് ജനങ്ങൾക്ക് നീതി ലഭ്യമാക്കാൻ
പരമോന്നതി കോടതി കൂടുതൽ ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്
വെൽഫെയർ പാർട്ടി സങ്കടിപ്പിച്ച മാസ്സ് ഇമെയിൽ ക്യാമ്പയിൻ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് പി എസ് അബുഫൈസൽ,ഉൽഘടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗവും, 32 വാർഡ് കൗൺസിലറുമായ എം സുലൈമാൻ, ഫ്രറ്റേർണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ,
FITU ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹക്കിം, ജില്ലാ കമ്മിറ്റി അംഗം അമീർ മണ്ണാർക്കാട് എന്നിവർ മാസ്സ് മെയിലിൽ പങ്കാളികളായി മരണപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം
രോഗബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ വരുമാന നഷ്ടത്തിന് പരിഹാരം ജനങ്ങൾക്ക് വേണ്ടി സുപ്രീം കോടതി ഇടപെടുക. എന്നിവ ചുണ്ടികാട്ടിയായിരുന്നു പ്രധിഷേധം. ജില്ലാകമ്മിറ്റി അംഗങ്ങൾ
മണ്ഡലം കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത്യൂണിറ്റ് ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ ചീഫ് ജസ്റ്റിസിന് മെയിലുകൾ അയച്ചു.










