പാലക്കാട്: മരിച്ചെന്ന് കരുതിയ മകളെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് നെന്മാറ അയിലൂരിലെ വേലായുധനും ഭാര്യ ശാന്തയും. അപൂർവമായ ഒരു പ്രണയ കഥയുടെ ചുരുൾ അഴിഞ്ഞപ്പോഴാണ് മകൾ സാജിതയെ നേരിട്ട് കാണാൻ ഇവർക്ക് കഴിഞ്ഞത്. 10 വർഷത്തെ അപൂർവ്വ പ്രണയകഥ ലോകമറിഞ്ഞപ്പോഴാണ് മകൾ ജീവിച്ചിരിക്കുന്ന കാര്യം പോലും ഇവർ അറിയുന്നത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് മകളെ കണ്ടത് കേക്ക് മുറിച്ച് നൽകിയാണ് ഇവരെ മകൾ സ്വീകരിച്ചത്
റഹ്മാനെയും സാജിതയുടെയും തുടർന്നുള്ള ജീവിതത്തിൽ ഇനി തണലായി ഉണ്ടാകുമെന്ന് അവർ പറഞ്ഞു. അച്ഛനും അമ്മയും എത്തിയതിൻ്റെ സന്തോഷത്തിലാണ് സാജിതയും.










