ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സംയുക്ത ട്രേഡ് യൂണിയൻ സമരം കുളപ്പുള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ആർ അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു.
ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ കുളപ്പുള്ളി പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. സമരം സി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ആർ അഭിലാഷ് ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി മണ്ഡലം ജോയിന്റ് സെക്രട്ടറി സെക്രട്ടറി എം എ കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞ യോഗത്തിൽ CITU മുനിസിപ്പൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. വിവിധ സംഘടനാ നേതാക്കളായ സുരേന്ദ്രൻ, ദിലീപ്, മൊയ്തീൻകുട്ടി, രാജേശ്വരൻ തുടങ്ങിയവർ സംബന്ധിച്ചു.










