ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലുടനീളം നടക്കുന്ന വൃക്ഷതൈ നടലിൻറെ ജില്ലാതല ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് അബൂഫൈസൽ മാസ്റ്റെർ നിർവ്വഹിച്ചു.
ജില്ലയിലെ വിവിധ മണ്ഡലം,പഞ്ചായത്ത്,യൂണിറ്റ്,വാർഡ് തലങ്ങളിൽ തൈകൾ നടുകയും,വിതരണം ചെയ്യുകയും ചെയ്തു. ജില്ലാവൈസ് പ്രസിഡണ്ട് പി ലുഖ്മാൻ, ടീം വെൽഫയർ ജില്ലാ ക്യാപ്റ്റൻ ബാബു തരൂർ, ജില്ലാ സമിതി അംഗം കെ വി അമീർ, അഷ്‌റഫ് മട്ടുര, കരീം പറളി എന്നിവർ വിവിധ പ്രദേശങ്ങളിലായി തൈകൾ വിതരണം ചെയ്തു









