കോവാക്സിൻ കുത്തിവെപ്പെടുത്തവർ 1284*
ജില്ലയിൽ ഇന്ന് (04.06.2021) ആകെ 1714 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 430 പേർ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതിൽ 277 പുരുഷൻമാരും 153 സ്ത്രീകളും ഉൾപ്പെടും.
ഇതു കൂടാതെ 4 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും, 887 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 185 പേർ ഒന്നാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 142 പേർ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസുമടക്കം 143 പേരും, 60 വയസ്സിനു മുകളിലുള്ള 65 പേർ ഒന്നാം ഡോസും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 40 സെഷനുകളിലായിട്ടാണ് കോവിഷീൽഡ് കുത്തിവെപ്പ് നടന്നത്.
ആകെ 1284 പേരാണ് കോവാക്സിൻ കുത്തിവെപ്പ് എടുത്തത്. ഇതിൽ 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമുള്ള അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 5 സ്ത്രീകൾ ഒന്നാം ഡോസ് കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതുകൂടാതെ 8 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും, 139 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 22 പേർ രണ്ടാം ഡോസുമടക്കം 161 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 711 പേർ രണ്ടാം ഡോസും, 60നു മുകളിലുള്ള 399 പേർ രണ്ടാം ഡോസും കോവാക്സിൻ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 8 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു









