ആലത്തൂർ : കാത്താം പൊറ്റ പെട്രോൾ പമ്പിന് പിൻ വശം കുളത്തിൽ കുടങ്ങളിലാക്കി സൂക്ഷിച്ച 300 ലിറ്റർ വാഷ് പാലക്കാട് ഡാൻസാഫ് സ്ക്വാഡും , ആലത്തൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തി നശിപ്പിച്ചു. വെള്ളത്തിനടിയിൽ സൂക്ഷിച്ച വാഷ് പോലീസ് തിരഞ്ഞു കണ്ടെത്തുകയായിരുന്നു.
ലോക് ഡൗൺ സമയത്ത് വ്യാജമദ്യ നിർമ്മാണത്തിന് വേണ്ടി കരുതിയതാണ് വാഷ് .
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
പാലക്കാട് ജില്ല പോലീസ് മേധാവി R.വിശ്വനാഥ് IPS ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ DySP C.D. ശ്രീനിവാസൻ , ആലത്തൂർ ഡി.വൈ.എസ്.പി സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടത്തിയ പരിശോധന നടത്തിയത്.
ആലത്തൂർ ഇൻസ്പെക്ടർ ടി.എൻ . ഉണ്ണികൃഷ്ണൻ, സബ്ബ് ഇൻസ്പെക്ടർ ജീഷ്മോൻ വർഗ്ഗീസ്, സീനിയർ CP0
ഷംസുദ്ധീൻ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, ആർ.കെ. കൃഷ്ണദാസ്, സൂരജ് ബാബു .യു, ദിലീപ് .കെ . എന്നിവരടങ്ങിയ സംഘമാണ് വ്യാജമദ്യത്തിനെതിരെ പരിശോധന നടത്തുന്നത്. #DANSAF #Alathur_Police










