പാലക്കാട്: അനധികൃതമായി വിൽപ്പന നടത്താൻ സൂക്ഷിച്ച 6 ലിറ്റർ വിദേശമദ്യം പോലീസ് പിടികൂടി. പാലക്കാട് , ശെൽവ പാളയം സ്വദേശി രമേശ് വ : 27 നെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു.
ലോക്ക് ഡൗണിനോടനുബന്ധിച്ച് പാലക്കാട് ഡാൻസാഫ് സ്ക്വാഡും , ടൗൺ നോർത്ത് പോലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് അനധികൃത മദ്യവിൽപ്പന പിടികൂടിയത്.
പാലക്കാട് ബിസ്മി സൂപ്പർ മാർക്കറ്റിൻ്റെ കാർ പാർക്കിങ്ങ് ഏരിയയിലാണ് മദ്യവിൽപ്പനക്കായി ഇടപാടുകാരെ കാത്തു നിൽക്കവെയാണ് പിടിയിലായത്.
യഥാർത്ഥ വിലയേക്കാൾ അമിത ലാഭം ഈടാക്കിയാണ് വില്പന നടത്തുന്നത്. വരും ദിവസങ്ങളിൽ പരിശോധന ഊർജ്ജിതമാക്കും.
പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് IPS ൻ്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർകോട്ടിക് സെൽ DySP C.D. ശ്രീനിവാസൻ , പാലക്കാട് നോർത്ത് സബ് ഇൻസ്പെക്ടർ വിജയൻ , നന്ദകുമാർ , SCPO സുമേഷ്, CPO മാരായ മണികണഠൻ , അനിൽ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ T. R. സുനിൽ കുമാർ, R. കിഷോർ, R. രാജീദ്, എന്നിവരടങ്ങിയ സംഘമാണ് മദ്യ വില്പന പിടികൂടിയത്.










