ആദിവാസി ഊരുകളിൽ കോവിഡ് വാക്സിനേഷൻ അടിയന്തരമായി നൽകുന്നതിനുള്ള നടപടികളെടുക്കണം:
വെൽഫെയർ പാർട്ടി
പാലക്കാട്:ആദിവാസി ഊരുകളിൽ പൊതുവെ രോഗവ്യാപന സാധ്യത കൂടുതലുള്ളതിനാൽ അവിടങ്ങളിൽ വേണ്ട മുൻകരുതലുകൾ കൂടുതൽ ജാഗ്രതയോടെ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.ഇവിടങ്ങളിൽ കോവിഡ് വാക്സിനേഷൻ വേഗത്തിൽ നടക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സാങ്കേതിക വിദ്യയുടെ ലഭ്യതക്കുറവ് മൂലം ഇവിടങ്ങളിലുള്ളവർക്ക് പൊതുവെ വാക്സിൻ രജിസ്ട്രേഷൻ ഓൺലൈനായി നിർവഹിക്കാൻ സാധിക്കുന്നില്ല. ലോക്ക് ഡൗൺ സമയത്ത് വാഹനങ്ങൾ ഇല്ലാത്തത് മൂലം അടിസ്ഥാന സൗകര്യങ്ങൾക്ക് വരെ ബുദ്ധിമുട്ടുന്ന ആദിവാസികളെ പ്രത്യേകമായി പരിഗണിച്ച് എല്ലാ ഊര് കേന്ദ്രങ്ങളിലും രജിസ്ട്രേഷൻ്റെ സാങ്കേതികത്വങ്ങൾ ഒഴിവാക്കി ഉടനടി വാക്സിനുകൾ നൽകുന്നതിനുള്ള നടപടികൾ സർക്കാറിൻ്റെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ല പ്രസിഡൻ്റ് പി.എസ് അബൂഫൈസൽ അധ്യക്ഷത വഹിച്ചു.മോഹൻദാസ് പറളി,എ.ഉസ്മാൻ,പി.ലുഖ്മാൻ,മജീദ് തത്തമംഗലം,എം.ദിൽഷാദലി,ആസിയറ സാഖ്,ചന്ദ്രൻ പുതുക്കോട് എന്നിവർ സംസാരിച്ചു.









