Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് 21 വർഷമായി സ്ഥാനക്കയറ്റമില്ല

Palakkad News by Palakkad News
4 years ago
in PALAKKAD
0
ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് 21 വർഷമായി സ്ഥാനക്കയറ്റമില്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പി.എസ്.സി. നിയമന ചട്ടങ്ങൾ അട്ടിമറിച്ചു: ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് 21 വർഷമായി സ്ഥാനക്കയറ്റമില്ല

പി.എസ്.സി. നിയമന ചട്ടങ്ങളും സീനിയോറിറ്റി ലിസ്റ്റും അട്ടിമറിച്ച് ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകാത്ത നടപടി അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വാർഷിക യോഗം ആവശ്യപ്പെട്ടു. സർക്കാരും പി.എസ്.സി.യും അംഗീകരിച്ച് നിയമിച്ച സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമ യോഗ്യതയുള്ള എച്ച്.ഐ.മാരെയാണ് കഴിഞ്ഞ 21 വർഷമായി പ്രമോഷനിൽ അവഗണിക്കുന്നത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവുണ്ടായിട്ടും തങ്ങളുമായി ബന്ധമില്ലാത്ത കേസും തെറ്റായ തടസ്സവാദങ്ങളും മറ്റും ഉന്നയിച്ച് സ്ഥാനക്കയറ്റം മനപ്പൂർവ്വം തടയുകയും മറ്റൊരു വിഭാഗത്തിന് സ്ഥാനക്കയറ്റം നൽകുന്നത് തുടരുകയുമാണ്. പ്രൊമോഷൻ കാത്തിരുന്ന സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമയുള്ള സ്ത്രീകളുൾപ്പെടെയുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥർ ജോലിയിൽ കയറി രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ജൂനിയർ എച്ച്.ഐ., ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തികയിൽ വിരമിക്കേണ്ട ഗതികേടിലാണ്. അതേസമയം ആദ്യത്തെ സീനിയോറിറ്റി ലിസ്റ്റ് അട്ടിമറിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ഹെൽത്ത് സൂപ്പർവൈസർ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ, മലേറിയ ഓഫീസർ ഉൾപ്പെടെയുള്ള ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകുന്നത് ഇപ്പോഴും തുടരുന്നുണ്ട്. പി.എസ്.സി. അപേക്ഷ ക്ഷണിച്ചപ്പോൾ ശരിയായ യോഗ്യതയിലെങ്കിൽ എന്തിനാണ് എഴുത്തു പരീക്ഷ നടത്തി അഡ്വൈസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിൽ സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമയുള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിൽ നിയമിച്ചതെന്നു ജീവനക്കാർ ചോദിക്കുന്നു. സ്ഥാനക്കയറ്റം ഉൾപ്പെടയുള്ള ജീവനക്കാരുടെ സീനിയോറിറ്റി നിശ്ചയിക്കുന്നത് പി.എസ്.സി. അഡ്വൈസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന ഹൈക്കോടതി വിധിയും ലംഘിക്കപെട്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.

       14  ജില്ലകളിലായി പി.എസ്.സി. അഡ്വൈസ് മെമ്മോ തീയതിയിൽ

ആദ്യം തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റ് പുനഃസ്ഥാപിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവ് ഉടൻ നടപ്പാക്കണമെന്നും വിവേചനം അവസാനിപ്പിക്കാൻ പുതിയ സർക്കാരും വകുപ്പ് സെക്രട്ടറിയും അടിയന്തിരമായി ഇടപെടണമെന്നും അസോസിയേഷൻ വാർഷിക യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.

 കെ.എസ്.എച്ച്.ഐ.എ. സംസ്ഥാന  ജനറൽ സെക്രട്ടറി പി.ആർ. ബാലഗോപാൽ യോഗം ഉദ്ഘാടനം ചെയ്തു.  സംസ്ഥാന പ്രസിഡൻറ്  പി.എസ്. തൃദീപ് കുമാർ അധ്യക്ഷനായി.  വൈസ്  പ്രസിഡൻറ് പി. സുജലദേവി, ട്രഷറർ ജെറി ബെനഡിക്റ്റ്, കെ.എം. ജാസ്മിൻ, വി. ഷാജി,  ജെ. ജോൺ, എ. രാജേഷ്,  രാംദാസ് തുടങ്ങിയവർ സംസാരിച്ചു.

പി.എസ്. തൃദീപ് കുമാർ പ്രസിഡൻറ് പി.ആർ. ബാലഗോപാൽ ജനറൽ സെക്രട്ടറി

 കെ.എസ്.എച്ച്.ഐ.എ. സംസ്ഥാന ഭാരവാഹികളായി  പി.എസ്. തൃദീപ് കുമാർ ( പ്രസിഡൻറ്),  പി.ആർ. ബാലഗോപാൽ ( ജനറൽ സെക്രട്ടറി), പി. സുജലദേവി,  വി. ഷാജി ( വൈസ്  പ്രസിഡൻറ്മാർ ), ജെറി ബെനഡിക്റ്റ് (ട്രഷറർ),   കെ.എം. ജാസ്മിൻ,  എ. രാജേഷ്, ജെ. ജോൺ (ജോയിൻറ് സെക്രട്ടറിമാർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.   

ചിത്രം: കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് : പി.എസ്. തൃദീപ് കുമാർ. ജനറൽ സെക്രട്ടറി : പി.ആർ. ബാലഗോപാൽ

Previous Post

ഓട്ടം കോവിഡ് പരിശോധിക്കാനാണെങ്കിലും.. റെഡി മറച്ചുവെക്കേണ്ട….

Next Post

കോവിഡ് കാലത്തെ കൈത്താങ്ങായി സന്നദ്ധ സംഘടനകളും കർഷക കൂട്ടായ്മകളും

Palakkad News

Palakkad News

Next Post
കോവിഡ് കാലത്തെ കൈത്താങ്ങായി സന്നദ്ധ സംഘടനകളും കർഷക കൂട്ടായ്മകളും

കോവിഡ് കാലത്തെ കൈത്താങ്ങായി സന്നദ്ധ സംഘടനകളും കർഷക കൂട്ടായ്മകളും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News