ലോകത്തൊട്ടാകെ പുകയിലയും, പുകയില ഉല്പന്നങ്ങളും മദ്യവും ലഹരി വസ്തുക്കളും ഉപേക്ഷിക്കുക. ഈ കോവി ഡ് മഹാമാരിക്കാലത്ത് മെയ് 31 എന്ന ലോക പുകയില വിരുദ്ധ ദിനം ഒരിക്കൽ കൂടി നമ്മിലൂടെ കടന്നുപോവുകയാണ്. സ്വന്തം ശരീരത്തേയും മക്കളേയും കുടുംബത്തേയും മാത്രമല്ല ഈ സമൂഹത്തെ തന്നെ മുഴുവനായും നിഷ്ടൂരമായി കൊന്നു കൊണ്ടിരിക്കുന്ന നിശ്ശബ്ദ കൊലയാളിയെയാണ് ഓരോ പുകവലിക്കാരനും ആത്മാത്ഥമായി സ്നേഹിക്കുന്നത്. എന്നാൽ ഈ നിശ്ശബ്ദ കൊലയാളി യിൽ നിന്നും സമൂഹത്തെ പിന്തിരിപ്പിക്കുന്നത് വഴി നമ്മുടെ കുടുംബത്തേയും സമൂഹത്തേയും അതു വഴി രാഷ്ടത്തേയും രക്ഷിക്കുന്ന ജീവൻ രക്ഷാദൗത്യത്തിൽ താങ്കളും അണിചേരണമെന്നും, ഇന്നു മുതൽ പ്രതിജ്ഞാബദ്ധനാവണമെന്നും അപേക്ഷിക്കുകയാണ്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ലോക
ത്ത്പ്രത്യേകിച്ച് സാക്ഷര കേരളത്തിൽ പുകവലിക്കുന്നവരുടെ എണ്ണം മുൻ കാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെങ്കിലും, കോവി ഡ് എന്ന മഹാമാരി നമ്മുടെ ജീവൻ അപഹരിക്കുന്നത് ശ്വാസതടസ്സമുണ്ടാകഞെക്കി കൊല്ലുകയാണെന്ന വിവരം അറിഞ്ഞിട്ടു പോലും ഇന്നും നമ്മുടെ മുമ്പിൽ മാസ്ക് മാറ്റി പുകവലിക്കുന്നവരുടെ എണ്ണം കൂടുതലായി കണ്ടുവരുന്നുവെന്ന കാര്യം വേദകരമാണ്. കോവി ഡ് 19 എന്ന മഹാമാരി ലോക
ത്തെയാകെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലോകാരോഗ്യ സംഘടന അതിന്റെ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിന്റെ ഭാഗമായി ലോകത്തൊട്ടാകെ പുകവലി ഉല്പന്നങ്ങളും പുകവലിയും നിരോധിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിച്ച് തീരുമാന മെടുക്കേണ്ടതുണ്ടു്. നമ്മുടെ നാട്ടിൽ പുകവലി ചെറുപ്പക്കാർക്കിടയിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ലഹരി വസ്തുക്കളുടേയും മദ്യത്തിന്റേയും ഉപയോഗം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. “ആരോഗ്യമുള്ള ജനത രാഷ്ടത്തിന്റെ സമ്പത്ത് ” എന്ന ആപ്തവാക്യം വെറുതെ പറഞ്ഞതു കൊണ്ടായില്ല, അത് പ്രായോഗിക തലത്തിൽ വരുത്തുന്നതിന്റെ ഭാഗമായി മദ്യവും ലഹരി വസ്തുക്കളും പൂർണ്ണമായും നിരോധിക്കുന്ന കാര്യം കൂടി ഭരണകർത്താക്കൾ ആലോചിക്കേണ്ടതുണ്ടു്. സമൂഹം പുകവലി ഉല്പന്നങ്ങളും മദ്യം – ലഹരിവസ്തുക്കളും ഉപേക്ഷിക്കുന്നതിലൂടെ ദിവസവും മാസവും വർഷവും ലക്ഷങ്ങൾ സമ്പാദിക്കുകയും നല്ലൊരു വരുമാനം നേടിയെടുത്ത് ഈ ദൈനദിന ചിലവുകൾക്ക് വിനിയോഗിക്കുവാനും കഴിയും. സമൂഹത്തിന്റെ അന്തകരായ ക്യാൻസർ, ക്ഷയം, ഹൃദയ രോഗം ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ മാരക രോഗങ്ങളിൽ നിന്നും രക്ഷനേടാമെന്ന ബോധത്തോടെ നമ്മൾ പുകവലിയില്ലാത്ത, പുകവലി ഉല്പന്നങ്ങൾ ഇല്ലാത്ത മദ്യവും ലഹരി വസ്തുക്കളും ഇല്ലാത്ത നല്ല നാളേയ്ക്കായി ഒറ്റക്കെട്ടായി മുന്നേറാം.










