നിയമസഭാ സ്പീക്കറെ ‘സര്‍’ എന്ന് അഭിസംബോധന ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്. സര്‍ അഭിസംബോധന ഒരു ശീലത്തിന്റെ ഭാഗമാണെന്നും അതില്‍ മാറ്റം വേണമോയെന്ന കാര്യത്തില്‍ കക്ഷി നേതാക്കളുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.










