ചാരായ നിര്‍മാണം; ആര്‍എസ്എസ്, ബിജെപി നേതാക്കളായ രണ്ടുപേര്‍ പിടിയില്‍
മലമ്പുഴ: ചാരായനിര്‍മാണ സാമഗ്രികളും വിദേശമദ്യം ഉള്‍പ്പെടെയുമായി ആര്‍എസ്എസ്, ബിജെപി നേതാക്കളായ രണ്ടുപേര്‍ പിടിയില്‍. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയിലെ ഒമ്പതാം വാര്‍ഡില്‍ നിന്നു ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച വലിയപാടത്തെ ബിജെപി നേതാവ് പ്രശാന്ത്കുമാര്‍ എന്ന കണ്ണന്‍, ആര്‍എസ്എസ് പ്രവര്‍ത്തകനും വലിയപാടം സ്വദേശിയുമായ സന്തോഷ് എന്ന ബാബുവുമാണ് എക്‌സൈസിന്റെ പിടിയിലായത്.
വലിയപാടം അംബികാപുരം കോളനിയിലെ വീട്ടില്‍ നിന്ന് 12.5 ലിറ്റര്‍ വിദേശ്യ മദ്യം, 50 ലിറ്റര്‍ വാഷ് എന്നിവയും
ചാരായ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധയിലാണ് ഇവരെ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു. പാലക്കാട് എക്‌സൈസ് സ്‌ക്വാഡും
എക്‌സൈസ് റെയ്ഞ്ച് ഓഫിസറും സംയുക്തമായാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.











