എസ് .വൈ .എസ് .ബഡുകൾ നൽകി.
തൃത്താല: പട്ടിത്തറ ഗ്രാമപഞ്ചായത്ത് ഡോമിസിലറി കെയറിലേക്ക് ആവശ്യമായ ബെഡുകൾ നല്‍കി എസ് വൈ എസ് തൃത്താല സോൺ . കോവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന രോഗികൾക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തില്‍, രോഗികൾക്ക് കിടക്കാൻ ആവശ്യമായ പത്തോളം ബെഡ്ഡുകൾ നല്‍കി .ബെഡ്ഡുകൾ എസ് വൈ എസ് തൃത്താല സോൺ പ്രസിഡണ്ട് അബ്ദുൽ ജലീൽ അഹ്സനി സ്വാന്തനം പ്രസിഡണ്ട് സൈതലവി നിസാമി ആലൂര് പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന് കൈമാറി.
തൃത്താല സോണ്‍ പ്രസിഡണ്ട് അബ്ദുൽ ജലീൽ അഹ്സനി ആലൂര് സാന്ത്വനം പ്രസിഡന്റ് സൈദലവി നിസാമി, സെക്രട്ടറി മുസ്തഫ അഹ്സനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സ്വദഖത്തുല്ലാഹ്, കൂറ്റനാട് സർക്കിൾ സെക്രട്ടറി അബ്ദുൽ ഗഫൂർ, ബഷീർകുട്ടി കൂറ്റനാട്, സൈനോജ്, സുബൈർ ബാഖവി കൂറ്റനാട് , സംബന്ധിച്ചു.
ഫോട്ടോ: പട്ടിത്തറ പഞ്ചായത്ത് ഡോമിസിലറി കെയറിലേക്ക് ബെഡ്ഡുകൾ എസ് വൈ എസ് ഭാരവാഹികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറുന്നു.









