വാളയാർ:
വാളയാർ കേസ് അട്ടിമറിച്ച എംജെ സോജൻ , ചാക്കോ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നിയമമനുസരിച്ച് കേസെടുത്ത് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തുടർസമര പ്രതിജ്ഞ എടുത്തു.
വാളയാർ കുഞ്ഞുങ്ങളുടെ വീടിനു മുന്നിൽ അമ്മയാണ് സമരപ്രഖ്യാപനം നടത്തിയ ത്. അമ്മ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മറ്റുള്ളവർ ഏറ്റുചൊല്ലി.
ചടങ്ങിൽ നീതിസമരസമിതി ചെയർമാർ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സമരസമിതി നേതാക്കളായ പി.എച്ച് കബീർ, അമ്പലക്കാട് വിജയൻ, അബ്ദുൾ ഖാദർ , വാളയാർ കുഞ്ഞുങ്ങളുടെ അച്ഛൻ, അന്വേഷണത്തിനിടയിൽ കൊല്ലപ്പെട്ട ജോൺ പ്രവീണിന്റെ മാതാപിതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
ലോക് ഡൗൺ പിൻവലിക്കുന്ന മുറക്ക് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകും എന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.