പാലക്കാട് :. അധികപാൽ ആന്ധ്രപ്രദേശിലേക്ക് അയച്ചുതുടങ്ങി. ആന്ധ്രയിലെ ചിറ്റൂർ പാൽപ്പൊടി ഫാക്ടറിയിലേക്ക് മലബാർ മേഖലാ യൂണിയൻ ബുധനാഴ്ച 60,000 ലിറ്റർ പാൽ അയച്ചു. ഇതോടെ 2 ദിവസത്തെ പ്രതിസന്ധിക്കൊടുവിൽ മിൽമയുടെ പാൽ സംഭരണ പ്രശ്നത്തിന് പരിഹാരമാകുന്നു സംഘങ്ങളിലൂടെ രണ്ട് ദിവസത്തിനകം ഉച്ചയ്‌ക്കുശേഷവും പാൽ എടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മിൽമ അധികൃതർ പറഞ്ഞു.
ലോക്‌ഡൗണിൽ പാലിന്റെയും പാൽ ഉൽപ്പന്നങ്ങളുടെയും വിൽപ്പന കുറഞ്ഞതും പാൽ സംഭരണം കൂടിയതുമാണ് പ്രതിസന്ധിയിലാക്കിയത്. ചൊവ്വാഴ്ചമുതൽ ഉച്ചയ്ക്കുശേഷമുള്ള പാൽ സംഭരിക്കേണ്ടെന്ന് ക്ഷീര സംഘങ്ങൾക്ക് മിൽമ നിർദേശം നൽകിയിരുന്നു. മലബാർ മേഖലാ യൂണിയനുകീഴിൽ ആകെ 90,000 ക്ഷീര കർഷകരാണുള്ളത്. 20,000 പേരുള്ള ജില്ലയിലാണ് ഏറ്റവും കൂടുതൽ ക്ഷീരകർഷകർ. നിലവിൽ മേഖലാ യൂണിയന്റെ ശരാശരി പ്രതിദിന പാൽ സംഭരണം എട്ടു ലക്ഷം ലിറ്ററാണ്.










