നാളെ (മെയ് 18) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
നാളെ (മെയ് 18) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്ററി സ്കൂള്‍
- രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
- ചാലിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം
- അറഫ ഓഡിറ്റോറിയം, എടായ്ക്കൽ തച്ചമ്പാറ
- താണിക്കുന്ന് എൽ. പി. സ്കൂൾ, പൂക്കോട്ടുകാവ്
ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 17 വരെ 319031 പേരിൽ പരിശോധന നടത്തി
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ മെയ് 17 വരെ 319031 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 72315 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മെയ് 17 ന് 1871 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (മെയ് 17) ടെസ്റ്റ് പോസിറ്റിവിറ്റി 28.26 ശതമാനമാണ്.
ഇന്ന് (മെയ് 17) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്ററി സ്കൂള്‍
- രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പനങ്ങാട്ടിരി, കൊല്ലങ്കോട്
- ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
- ചാലിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം
- ജി. യു. പി. എസ് കുന്നാച്ചി, എലപ്പുള്ളി
- കോങ്ങാട് ബസ് സ്റ്റാൻഡ്(വി.കെ.എസ് ഹാൾ)
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്










