പൊലീസ് മതിയായ ശ്രദ്ധ കൊടുക്കേണ്ടതായിരുന്നുവെന്നും സംഭവിച്ചത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ അടയാളങ്ങള്‍ ഉപയോഗിക്കരുതെന്ന ചട്ടം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഷാഫിയുടെ പ്രതികരണം. വിഷയം ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.










