മാത്തൂർ (പാലക്കാട്): കിണർ തേവുന്നതിനിടെ ശ്വാസംമുട്ടിയ അച്ഛനും മകനും മരിച്ചു. മാത്തൂർ പതിമൂന്നുമൂച്ചി പൊടിക്കുളങ്ങരയിലെ രാമചന്ദ്രൻ (55), മകൻ ശ്രീഹരി (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറേകാലോടെയാണ് സംഭവം. വീട്ടുകിണർ തേവാൻ ഇറങ്ങിയതായിരുന്നു രാമചന്ദ്രൻ. ശ്വാസംമുട്ടി കുഴഞ്ഞുവീണ പിതാവിനെ രക്ഷിക്കാനായി ശ്രീഹരിയും ഇറങ്ങി. ശ്രീഹരിയും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.