കൊറോണ വന്നതോടെ ബസ്സ് വ്യവസായം നാമാവിശേഷമാവുന്നു
പാലക്കാട് :കൊറോണ രൂക്ഷമാകുമ്പോൾ ബസ്സുടമകളുടേയും ജീവനക്കാരുടേയും നെഞ്ചിടിപ്പ് കൂടുന്നു. ലോക്ക് ഡൗണുകളും നിയന്ത്രണങ്ങളും തുടങ്ങിയപ്പോൾ പല ബസ്സുകളും കട്ടപ്പുറ ത്തു കയറി. തുരുമ്പുപിടിച്ചും വള്ളി ചെടികൾ പടർന്നും നശിച്ചു കൊണ്ടിരിക്കുന്നു ജീവനക്കാരും ഉടമകളും മറ്റു തൊഴിലുകളിലേക്ക് തിരിഞ്ഞു. ഡീസൽ ,സ്പെയർ പാട്ട് സുകൾ;ശമ്പളം; ടാക്സ്, പെർമിറ്റ്; ഇൻഷൂറൻസ്, എന്നിവക്ക് ചില വാകുന്നതിൻ്റെ പകുതി പോലും കളക്ഷൻ കിട്ടുന്നില്ലെന്ന് ബസ്സുടമകൾ പറയുന്നു.
കോവി ഡി ൻ്റെ ഭീതിയിൽ പലരും സ്വന്തം വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്;കാറുകളുടേയും രു ചക്രവാഹനങ്ങളുടേയും വിൽപനയിൽ റിക്കാർഡ് വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. സെക്കൻ ഹാൻ്റ് വണ്ടി വിൽപനക്കാർക്കും വൻ കച്ചവടമാണ് നടക്കുന്നത്.
ടൂറിസ്റ്റ് ബസ്സുകളുടെ അവസ്ഥയും ഭിന്നമല്ല നല്ലൊരു ടൂറിസ്റ്റ് ബസ്സ് നിരത്തിലിറങ്ങണമെങ്കിൽ മുപ്പതു ലക്ഷം രൂപയെങ്കിലും ചിലവുണ്ട്. വിനോദയാത്ര കളും കല്യാണ ഓട്ടവുമാണ് അവരുടെ വരുമാന മാർഗ്ഗം എന്നാൽ അതൊക്കെ നിലച്ചതോടെ അവരും കട്ടപ്പുറത്തു തന്നെ.ലക്ഷങ്ങൾ ലോണെടുത്ത് വാങ്ങിയ ബസ്സുകളുടെ തിരിച്ചടവ് മുടങ്ങി കിടക്കുകയാണ്.പണയം വെച്ച കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് പല ബസ്സുടമകളും നേരിടുന്നത്. ഡീസലിന് സബ്ബ് സിഡി അനുവദിക്കൂ;ക, ടാകസ്, ഇൻഷൂറൻസ് അടവുകളുടെ സംഖ്യ കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ബസ്സുടമകളുടെ സംഘടനകൾ സർക്കാരിനോടാവശ്യപ്പെട്ടീട്ടുണ്ടെങ്കിലും നടപ്പിലായിട്ടില്ല. ഈ നില തുടരുകയാണെങ്കിൽ ബസ്സ് വ്യവസായം തന്നെ നിലച്ചുപോകുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.