ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടക്കുന്ന ആന്റിജൻ പരിശോധനയിൽ 40 ശതമാനത്തിൽ കുറയാതെ കോവിഡ് രോഗികൾ. വെള്ളിയാഴ്ച നടന്ന പരിശോധനയിൽ 42.98 ശതമാനം പേർക്കും രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടന്ന പരിശോധനയിൽ 48 ശതമാനം പേർക്കായിരുന്നു രോഗം കണ്ടെത്തിയിരുന്നത്.
വെള്ളിയാഴ്ച ആകെ പരിശോധന നടന്ന 114 പേരിൽ 49 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂളക്കുണ്ട്, പാലപ്പുറം, ലക്കിടി, ചുനങ്ങാട്, മായന്നൂർ, അകലൂർ, വരോട്, തൃക്കടീരി, പത്തിരിപ്പാല, അമ്പലപ്പാറ, ഒറ്റപ്പാലം, പനയൂർ, കല്ലുവഴി, മാരായമംഗലം, പുഞ്ചപ്പാടം, കുളപ്പുള്ളി, പാലക്കോട് തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്