കമ്പിക്കോട് റോഡു നവീകരണത്തിന് 20
ലക്ഷം അനുവദിച്ചു.കുത്തനൂർ : കുത്തനൂർ പഞ്ചായത്തിനു കീഴിലെ വലുപറമ്പ് – കമ്പിക്കോട് റോഡ് നവീകരണ പ്രവർത്തനങ്ങൾക്കു വേണ്ടി 20 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഭിലാഷ് തച്ചങ്കാട് അറിയിച്ചു.
പന്ത്രണ്ടാം വാർഡിലെ നൂറുകണക്കിനു കുടുംബങ്ങൾ ആശ്രയിക്കുന്ന ഏക റോഡാണിത്. റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തിയിരിക്കുന്നത്
ജനകീയാസൂത്രണ ഫണ്ടിൽ നിന്നാണ്. 6 മീറ്റർ വീതിയിൽ 1.5 കിലോമീറ്റർ റോഡാണ് നവീകരിക്കുക.എസ്റ്റിമേറ്റ് തയ്യാറാക്കൽ പൂർത്തിയായതായും ജില്ലാ പഞ്ചായത്ത് അംഗം കൂട്ടിച്ചേർത്തു.









