ഒറ്റപ്പാലം എല്ലാം വാർഡും കണ്ടെയ്ൻമെന്റ് സോൺ
ഒറ്റപ്പാലംനഗരസഭയിലെ എല്ലാം വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി. നഗരസഭ പരിധിയിൽ 600ഓളം കോവിഡ് രോഗികളാണുള്ളത്. ഇവർ ആശുപത്രിയിലും വീടുകളിലുമായാണ് ചികിത്സ തേടുന്നത്. നഗരസഭ വാർഡുകളിലെ ഒരു റോഡ് ഒഴിച്ച് ബാക്കിയുള്ള റോഡുകളെല്ലാം പോലീസിന്റെ സാന്നിധ്യത്തിൽ അടച്ചു. സ്വകാര്യ ആശുപത്രിയിലെ മാനേജ്മെന്റുകളുടെ യോഗം വിളിച്ച് സഹായം ഉറപ്പുവരുത്തും. നഗരസഭയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു. ഫോൺ: 9447073459, 9048559432, 9846351024.