മണ്ണാർക്കാട് കോടതിപ്പടിയിൽ ടാങ്കർ ലോറി കാറിലിടിച്ചു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇന്നലെ വൈകുന്നേരം നാലേ മുക്കാലോടെയാണ് അപകടമുണ്ടായത്. ഞെട്ടരക്കടവ് ഭാഗത്ത് നിന്നും വന്ന കാറിലാണ് ടാങ്കർ ലോറി ഇടിച്ചത്.
ലോറി ദിശമാറി വരുന്നതു കണ്ട കാർ ഡ്രൈവർ കാർ നിർത്തിയെങ്കിലും ലോറി വന്ന് ഇടിക്കുകയായിരുന്നു. കാർ നിർത്തിയിട്ടതിനാൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് നിൽക്കുന്നുണ്ടായിരുന്നു.