പാലക്കാട്കോവിഡ് പരിശോധനയ്ക്കുള്ള ആർടിപിസിആർ കിറ്റുകൾ ലഭിക്കാനില്ലെന്ന് ഒരുവിഭാഗം സ്വകാര്യ ലാബുകൾ. സംസ്ഥാന സർക്കാർ നിരക്ക് കുറച്ചതിനു പിന്നാലെയാണ് കിറ്റുകൾ ലഭ്യമല്ലെന്ന വാദം ലാബുകൾ ഉന്നയിക്കുന്നത്. പാലക്കാട്, കൊടുവായൂർ, പട്ടാമ്പി, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ചില സ്വകാര്യ ലാബുകളാണ് കിറ്റ് ലഭ്യമല്ലെന്ന് പറഞ്ഞ് പരിശോധനയ്ക്കെത്തിയവരെ മടക്കിയത്. ഇതോടെ സർക്കാർ ആശുപത്രികളിൽ തിരക്കായി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 1700 രൂപയിൽനിന്ന് 500 രൂപയായി പരിശോധനാ നിരക്ക് സർക്കാർ കുറച്ചിരുന്നു.