ഷൊർണൂർ 36,674 വോടട്ടിൻറ വലിയ ഭൂരിപക്ഷം നൽകിയാണ് ഷൊർണൂരിലെ വോട്ടർമാർ പി. മമ്മിക്കുട്ടിയെ നിയമസഭയിലേക്ക് അയക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ പി.കെ. ശശിക്ക് 25,457 വോട്ടിെൻറ ഭൂരിപക്ഷമാണ് നൽകിയത്.
2016ലേതിനേക്കാൾ 8103 വോട്ട് സന്ദീപ് വാര്യർ അധികം നേടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വി.കെ. ശ്രീകണ്ഠൻ എം.പിക്ക് 49,810 വോട്ട് മണ്ഡലം നൽകിയിരുന്നു. ഇത് എം.ബി. രാജേഷിെൻറ പരാജയത്തിന് വഴിവെച്ച പ്രധാന ഘടകമായിരുന്നു. എം.ബി. രാജേഷിന് 11,092 വോട്ടിെൻറ മുൻതൂക്കം മാത്രമാണ് അന്ന് ലഭിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം എൽ.ഡി.എഫിന് ലഭിച്ചു. യു.ഡി.എഫിന് ഒൻപതിനായിരത്തോളം വോട്ട് കുറഞ്ഞപ്പോൾ എൻ.ഡി.എ.ക്ക് അയ്യായിരത്തിലധികം വോട്ട് കൂടി.