പാലക്കാട്ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം, ആദ്യഫല സൂചന രാവിലെ പത്തോടെ. ആദ്യം തപാൽ വോട്ടുകൾ എണ്ണും. പിന്നീട് ബൂത്തുകളുടെ നമ്പർ പ്രകാരം പെട്ടികൾ എണ്ണിത്തുടങ്ങും. കോവിഡ് മാനദണ്ഡം പാലിച്ചാണ് വോട്ടെണ്ണൽ. കൗണ്ടിങ് ഹാളുകൾ, ടേബിളുകൾ എന്നിവയുടെ എണ്ണം വർധിപ്പിച്ചു. ശാരീരിക അകലം ഉറപ്പാക്കും വിധമാണ് ക്രമീകരണം. ശരിയായി മാസ്ക് ധരിക്കാത്തവരെ കൗണ്ടിങ് സെന്ററിന്റെ പ്രവേശനകവാടത്തിൽ പോലും പ്രവേശിപ്പിക്കില്ല. പ്രവേശനകവാടം മുതൽ കൗണ്ടിങ് ടേബിളുകൾ വരെ മുഴുവൻ പോയിന്റുകളിലും സാനിറ്റൈസർ ലഭ്യമാക്കും.ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒമ്പതു വോട്ടെണ്ണൽ കേന്ദ്രങ്ങൾ തയ്യാറായി.