കൊല്ലങ്കോട് കൊലപാതകം: അറസ്റ്റിലായവര്‍ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍
കൊല്ലപ്പെട്ട രാജേന്ദ്രന്റെ സ്വന്തം സഹോദരനും ബിജെപി നെന്മാറ മണ്ഡലം വൈസ് പ്രസിഡന്റും കൊല്ലങ്കോട് പഞ്ചായത്ത് അംഗവുമായ ടി എന്‍ രമേഷനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
കൊല്ലങ്കോട് വ്യാപാരിയും കൊല്ലങ്കോട് സ്വദേശിയുമായ രാജേന്ദ്രനെ (54) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായവര്‍ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍. കൊല്ലപ്പെട്ട രാജേന്ദ്രന്റെ സ്വന്തം സഹോദരനും ബിജെപി നെന്മാറ മണ്ഡലം വൈസ് പ്രസിഡന്റും കൊല്ലങ്കോട് പഞ്ചായത്ത് അംഗവുമായ ടി എന്‍ രമേഷനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
സംഭവത്തില്‍ രമേഷനെ കൂടാതെ ചിറ്റിലഞ്ചേരി കടമ്പിടി വട്ടോമ്പാടത്തു സി ബാബു (45), അയിലൂര്‍ തിരുവഴിയാട് തട്ടാമ്പാറയില് എ മണികണ്ഠന് (53), നെന്മേനി പീച്ചംപാടം കെ കുമാരന് (57) എന്നിവരും അറസ്റ്റിലായിട്ടുണ്ട്. വ്യാഴാഴ്ച 3നു പാടത്താണു രാജേന്ദ്രന് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ രാജേന്ദ്രനും രമേഷും തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്