ലോറിയിടിച്ചു ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരണപ്പെട്ടു.
കല്ലടിക്കോട്: ദേശീയപാത കല്ലടിക്കോട് കാഞ്ഞികുളത്ത് ലോറി ബൈക്കിലിടിച്ച് സഹോദരങ്ങൾ മരണപ്പെട്ടു.
കോങ്ങാട് മണിക്കശ്ശേരി ചേരേങ്കൽ വീട്ടിൽ ദാസന്റെ മക്കളായ സജിത്ത് (30), സനൂപ് (27) എന്നിവരാണ് മരണപ്പെട്ടത്.
കല്ലടിക്കോട് ചുങ്കത്ത് നിന്നും കെട്ടു പണക്കാരായ ഇവർ പണി മാറ്റി കാഞ്ഞികുളത്തെ പെട്രോൾ പമ്പിൽ പോയി എണ്ണയടിച്ചു വീട്ടിലേക്ക് പോകും വഴിയാണ് അപകടം.
എഫ് സി ഐയിൽ നിന്നുള്ള ലോഡ് ഇറക്കി മണ്ണാർക്കാട് ഭാഗത്തുനിന്നും പാലക്കാട്ടേക്ക് പോകുന്ന ലോറി മഴപെയ്തപ്പോൾ റോഡിൽ തെന്നി തിരിഞ്ഞ് നിൽക്കുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന സഹോദരങ്ങളുടെ ബൈക്കിൽ ലോറി തട്ടുകയും റോഡിൽ ബൈക്ക് മറിയുകയുമായിരുന്നു. രണ്ടുപേരും റോഡിൽ തലയിടിച്ചാണ് മരണപ്പെട്ടത്.