മണ്ണാർക്കാട് നഗരസഭ പ്ലാസ്റ്റിക് മുക്തനഗരസഭയാക്കുന്നതിന് നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മണ്ണാർക്കാട്ടെ വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗം നടന്നു.
നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. യോഗത്തിൽ വ്യാപാരികൾ അനുകൂല നിലപാടറിയിച്ചതായി ചെയർമാൻ പറഞ്ഞു.
വ്യാപാരികളുടെ കൈവശമുള്ള പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കുന്നതിനായി ഒരു മാസം സമയം അനുവദിച്ചു.