തത്തമംഗലം അങ്ങാടി വേല ആഘോ ഷിക്കുന്നതിന്റെ ഭാഗമായി 24ന് നടത്താനിരുന്ന കുതിരയോട്ടം നിർത്തലാക്കിയതായി ഉത്സവ കമ്മിറ്റി സെക്രട്ടറി എം.മുരുകാനന്ദൻ അറിയിച്ചു. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ആൾ കുട്ടവും അനുബന്ധ പരിപാടികളും ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് അധികൃതർ രേഖാമൂലം അറിച്ചതിനാലാണ് കുതിരയോട്ടം പരിപാടി ഒഴിവാക്കിയത്. തത്തമംഗലത്ത് രണ്ടു വർഷത്തിലൊരിക്കലാണ് അങ്ങാടി വേല ആഘോഷിക്കന്നത്. ഇതിന്റെ ഭാഗമായി 24ന് കുതിരയോട്ടവും മെയ് ഒന്നിന് ആന എഴുന്നെള്ളിപ്പും നടത്താൻ തീരുമാനിച്ചിരുന്നത്.