ഗതാഗത നിരോധനം 22 മുതല്‍
ഇട്ടക്കടവ്- വണ്ടുന്തറ, പ്രഭാപുരം-കരിങ്ങനാട് റോഡുകളുടെ ടാറിങ് നടക്കുന്നതിനാല്‍ ഏപ്രില്‍ 22 മുതല്‍ 20 ദിവസത്തേക്ക് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇട്ടക്കടവ് നിന്നും വണ്ടുന്തറ, മുളയക്കാവ് ഭാഗത്തേയ്ക്കുള്ള വാഹനങ്ങളും വണ്ടുന്തറയില് നിന്നും കട്ടുപ്പാറ, പെരിന്തല്‍മണ്ണ ഭാഗത്തേയ്ക്കുള്ള വാഹനങ്ങളും കൊപ്പം വഴി തിരിഞ്ഞു പോകണം.
ഗതാഗതനിയന്ത്രണം ഇന്ന് മുതല്‍
മേനോന്‍പാറ കഞ്ചിക്കോട് റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 21) മുതല്‍ 27 വരെ ഇതുവഴിയുള്ള വാഹനങ്ങള്‍ ആലാമരം വഴിയും (മേനോന്‍പാറ- ചുള്ളിമട റോഡ്) പാറ പിരിവ് വഴിയും (കഞ്ചിക്കോട്- പാറ) തിരിഞ്ഞു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ അറിയിച്ചു.