കെ.എസ്.ടീ. എംപ്ലോയീസ് സംഘ് ടി.പി. വിജയൻ അനുസ്മരണം നടത്തി
പാലക്കാട് ..
കൊറോണ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസംമരണമടഞ്ഞ കെ.എസ്.ടി.എംപ്ലോയീസ് സംഘ് സംസ്ഥാന ട്രഷറർ ടി.പി. വിജയന്റെ വിയോഗത്തിൽ പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ബി.എം.എസ്.ജില്ലാ കാര്യാലയത്തിൽ വച്ചു നടന്ന പരിപാടിയിൽ ബി.എം.എസ്. ജില്ലാ പ്രസിഡന്റ് സലിം തെന്നിലാപുരം അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുതരമായ ശരീരിക അസ്വസ്ഥതകളും കുടുംബ പ്രശ്നങ്ങളും അലട്ടുമ്പോഴും സംഘടനാ പ്രവർത്തനത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം പ്രവർത്തകർക്ക് മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് പരിപാടിയിൽ പങ്കെടുത്തവർ പരേതന്റ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
യോഗത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുരേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.രാജേഷ്, ജില്ലാ സെക്രട്ടറി ടി.വി.രമേഷ്കുമാർ , ജില്ലാ പ്രസിഡൻറ് വി.ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.