പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എവി ഗോപിനാഥും, എ. രാമസ്വാമിയും .
ഏറെ കാലത്തിനു ശേഷം പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രവർത്തന രംഗത്തേക്ക് മുൻ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എ വി ഗോപിനാഥൻ എത്തിയതും, തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് സ്ഥാനങ്ങളെല്ലാം രാജിവെച്ച് മാറി നിന്ന മുൻ യുഡിഎഫ് കൺവീനർ എ രാമസ്വാമിയും ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത് അണികളിൽ ആവേശം കൊള്ളിച്ചിരിക്കുകയാണ്. പാലക്കാട് കോൺഗ്രസിലെ ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ടാണ് ഇരുവരും കോൺഗ്രസ് വേദികളിൽ നിറസാന്നിധ്യമാവുന്നത്.