മണ്ണാർക്കാട്: മണ്ണാർക്കാട് മുസ്ലിം ജനകീയ വേദി മണ്ണാർക്കാട് കോട്ടോപ്പാടം
CH ഓഡിറ്റോറിയത്തിൽ ഏകദിന മത പ്രഭാഷണം നടത്തി.
V.H അലിയാർ ഖാസിമി ഇടുക്കി ‘വർത്തമാന കാലത്ത് വിശ്വാസിയുടെ ദൗത്യം’ എന്ന വിഷയം ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി.
ഉമർ മൗലവി കൊടക്കാട് അധ്യക്ഷത വഹിച്ചു.
ദിനംപ്രതി അരാചകത്വം വളർന്നുവരുന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ വർത്തമാന കാലത്ത് വിശ്വാസികൾ സ്വീകരിക്കേണ്ട ഇസ്ലാമിക നിലപാടുകൾ വിശദീകരിച്ചുകൊണ്ട് ഉസ്താദ് അലിയാർ ഖാസിമി സംസാരിച്ചു.
കണ്ണൂരിൽ നടന്ന സ്റ്റേറ്റ് ലെവൽ റസ്ലിങ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്തമാക്കിയ പാറപ്പുറം സ്വദേശി ദിയ റുസലിൻ എന്ന വിദ്യാർത്ഥിക്ക് മൊമെന്റോ നൽകി അനുമോദിച്ചു.
നൗഫൽ മണലടി സ്വാഗതം പറഞ്ഞു.
ഷറഫുദ്ധീൻ കോട്ടോപ്പാടം നന്ദി പറഞ്ഞു.
തുടർന്നും ഇത്തരം ദീനീ പ്രഭാഷണ വേദികൾ മണ്ണാർക്കാട് മുസ്ലിം ജനകീയവേദി സംഘടിപ്പിക്കുമെന്നും
തുടർന്നും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.