പ്രഭാതസവാരിയിലൂടെയാണ് ഒറ്റപ്പാലം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഡോ. പി. സരിൻ പ്രചാരണം തുടങ്ങിയത്. രാവിലെ അഞ്ചരയ്ക്ക് പത്തിരിപ്പാലയിൽനിന്ന് ആരംഭിച്ച പ്രഭാതസവാരി പഴയലക്കിടി മൈതാനത്ത് എട്ടുമണിയോടെ അവസാനിച്ചു. 14-ാംമൈലിലെ ടർഫ് മൈതാനത്ത് യുവാക്കൾക്കൊപ്പം സരിൻ ഫുട്ബോളും കളിച്ചു. രാവിലെ പുലാപ്പറ്റയിലും പ്രചാരണം നടത്തി.