കഴിഞ്ഞ മാസം തുറന്നു കൊടുത്ത ദേശീയപാതയിലെ വടക്കഞ്ചേരി മേൽപ്പാത തകർന്നതിനെ തുടർന്ന് പാലക്കാട് ഭാഗത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു. റോയൽ ജംഗ്ഷനിൽ കെഎസ്ആർടിസി ഡിപ്പോ വഴിയിലുള്ള വലിയ അണ്ടർ പാസിനു മുകളിലാണ് പാത തകർന്ന് തിരക്കിട്ട റിപ്പയർ വർക്കുകൾ നടക്കുന്നത്.കഴിഞ്ഞ മാസം ആറിനാണ് മേൽപ്പാത തുറന്നത്.
മേൽപാലത്തിൽ വെളിച്ചമോ ശരിയായ ടാറിംഗ് പോലും നടത്താതെയാണ് പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്.. നിർമ്മാണ അപാകതകളാണ് റോഡിലുടനീളം.
അഞ്ച് വർഷമെടുത്താണ് വടക്കഞ്ചേരിയിലെ മേൽപാത നിർമ്മാണം ഏതാണ്ട് അവസാനഘട്ടത്തിലെത്തിച്ചത്.