എൽഡിഎഫ് 9 പേർ പത്രിക നൽകും, പാലക്കാട് നാളെ
പാലക്കാട്പ്രചാരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾ തിങ്കളാഴ്ച നാമനിർദേശ പത്രിക നൽകും. തൃത്താല, നെന്മാറ, മലമ്പുഴ, കോങ്ങാട്, ആലത്തൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തരൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് തിങ്കളാഴ്ച പത്രിക സമർപ്പിക്കുക. ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടി, പാലക്കാട് സി പി പ്രമോദ് എന്നിവർ ചൊവ്വാഴ്ചയും പട്ടാമ്പിയിൽ മുഹമ്മദ് മുഹസിൻ ബുധനാഴ്ചയും പത്രിക നൽകും.