പോത്തുണ്ടി ഡാം ഉദ്യാനത്തിൽ പുതിയതായി സ്ഥാപിച്ച റൈഡുകളില്‍ ഉല്ലാസ സവാരി തുടങ്ങി. നാല് കോടി രൂപ മുടക്കിയാണ് റൈഡുകള്‍ സജ്ജമാക്കിയത്. കുട്ടികൾക്കും മുതിർന്നവർക്കുമായി 18 റൈഡുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും 10 ഇനത്തിനു മാത്രമേ ഫീസ് ഈടാക്കുന്നുള്ളൂ. സ്കൈ സൈക്കിളിങ്- 200 രൂപ, സിപ്ലൈൻ- 100, ഫ്രീ ഫാൾ- 200 ജുമാറിങ്- 50, റോപ്കോഴ്സ്- 150, അമ്പെയ്ത്ത്- 20, ഡാർട്ട് -20 എന്നിങ്ങനെയാണ് പ്രവേശന ഫീസ്.നിലവിൽ മുതിർന്നവർക്ക് മാത്രമായി റൈഡുകൾ നിയന്ത്രിച്ചിട്ടുണ്ട്.